നാല് ജില്ലകളില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്.
കെഎസ്‌ആര്‍ടിസിയുടെ സ്ത്രീ സൗജന്യയാത്ര സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കിയെന്നാരോപിച്ചാണ് പണിമുടക്ക്. യാത്രാസൗജന്യത്തില്‍ സ്വകാര്യ ബസുകളെ കൂടി ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയോ വേണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.