തിരുവനന്തപുരത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തി യുവതി ജീവനൊടുക്കി.

കല്ലമ്പലത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തി യുവതി ജീവനൊടുക്കി. നാവായിക്കുളം സ്വദേശി വിദ്യ (37) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം. സ്‌കൂട്ടിയില്‍ ഒഴിക്കാന്‍ സൂക്ഷിച്ച പെട്രോളാണ് യുവതി ദേഹത്തൊഴിച്ചത്.

തുടര്‍ന്ന് യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതി രാത്രി 8.15-ഓടെ മരിക്കുകയായിരുന്നു. സീമന്തപുരത്ത് വനിതാ ഹോട്ടല്‍ നടത്തുകയായിരുന്നു വിദ്യ. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Previous Post Next Post