പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി സഹകരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയതായി മണ്ഡലം കമ്മിറ്റി അറിയിച്ചു. സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കാനാണ് നിലവിലെ തീരുമാനം. പ്രമേയം കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കൈമാറുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.
സ്വതന്ത്ര കൂട്ടായ്മയുമായി ഏറെ നാളായി തുടരുന്ന തർക്കങ്ങള്‍ക്കൊടുവിലാണ് ഈ നിലപാട്. കൂട്ടായ്മയുമായുള്ള സഹകരണം ഇനി മുന്നോട്ടില്ലെന്നും മാണി ഗ്രൂപ്പുമായും സഹകരിക്കില്ലെന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.