ലോകകപ്പ് ഫൈനല്‍ ആവേശം; തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ ജില്ലയിലെ വിവിധ സ്കൂളുകള്‍.


ഫുട്ബോള്‍ ലോകകപ്പ് ഫൈനലിന്റെ ആവേശത്തില്‍ വിദ്യാർത്ഥികള്‍ക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകള്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ലോകം കാത്തിരിക്കുന്ന ഫൈനല്‍ മത്സരം നടക്കുക. മത്സരം പുലർച്ചെ വരെ നീളുന്നതിനാല്‍ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികള്‍ ക്ഷീണിതരായി സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം.

അവധി പ്രഖ്യാപിച്ചവയില്‍ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂള്‍, മുവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂള്‍, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂള്‍, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂള്‍, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂള്‍, പിറവം വിവേകാനന്ദ പബ്ലിക് സ്കൂള്‍, വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂള്‍ എന്നിവ ഉള്‍പ്പെടുന്നു. തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനാണ് സ്കൂള്‍ മാനേജ്മെൻറ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.

Previous Post Next Post