കോട്ടയത്ത് ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വൻ തീപിടിത്തം; മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

.

എച്ച്‌. മൗണ്ടില്‍ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമാണശാലയില്‍ വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകിട്ടാണ് തീപ്പിടിത്തമുണ്ടായത്.

ഫാക്ടറി കോംപ്ലക്സിനുള്ളില്‍ പ്രവർത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളില്‍ മൂന്നെണ്ണം പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.

എളുപ്പത്തില്‍ തീ പിടിക്കുന്ന ടിഷ്യൂ പേപ്പറുകള്‍ കെട്ടിടങ്ങളിലുടനീളം സൂക്ഷിച്ചിരുന്നതിനാല്‍ തീ എല്ലാ ഭാഗങ്ങളിലേക്കും പടർന്നുപിടിക്കുകയായിരുന്നു. ഞായറാഴ്ച അവധി ദിനമായതിനാല്‍ ഫാക്ടറിക്കുള്ളില്‍ ജീവനക്കാർ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കെട്ടിടങ്ങളുടെ മുൻവാതിലും ഷട്ടറുകളും പൂട്ടിയിരുന്നതിനാല്‍ കെട്ടിടത്തിനുള്ളില്‍ കടന്ന് തീ അണയ്‌ക്കുന്നത് വെല്ലുവിളിയായി. ഗ്രില്ലുകളും കോണ്‍ക്രീറ്റ് ഭാഗങ്ങളും തകർത്താണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. കെട്ടിടത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Previous Post Next Post