അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് വൻ തിരിച്ചടി; മുട്ടില്‍ മരമുറി കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.


മുട്ടില്‍ മരമുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് കനത്ത തിരിച്ചടി. എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.

വനംവകുപ്പിന്റെ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വയനാട്ടില്‍ നിന്ന് കടത്തിയ മരങ്ങള്‍ അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ മര കമ്പനിക്ക് വിറ്റതിനാണ് പോലീസ് കേസെടുത്തത്. മരങ്ങള്‍ കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളി.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ പ്രതികള്‍ നല്‍കിയ ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. അമ്പലമേടുകളിലെ കമ്പനിക്ക് വിറ്റ മരങ്ങള്‍ കേസിന്റെ ഭാഗമായി പിന്നീട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.

Previous Post Next Post