കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയില്‍ തുരങ്കപാത പടത്തി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം 4 കവിഞ്ഞു.മണ്ണിടിച്ചിലില്‍ തുരങ്ക പാതയ്ക്കായി നിർമ്മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും തകർന്നു.
അപകടത്തെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പറഞ്ഞിട്ടുണ്ട്. നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് ജില്ലയില്‍ റെഡ് അലർട്ട് പറഞ്ഞിരിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.നദിയിലോ പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ 9 പേരെ ആശുപത്രീയിലേക്ക് മാറ്റിയിട്ടുണ്ട്. 7 പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.