കമ്മീഷണര്‍ പറ്റിക്കുന്നില്ല, അന്വേഷണം മുന്നോട്ട് പോകട്ടെ; അൻസിബയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെന്നിത്തല.

 
അൻസിബ ഹസന്റെ ഫേസ്ബുക്ക് പോസ്റ്റില് പ്രതികരിച്ച്‌ രമേശ് ചെന്നിത്തല. കമ്മീഷണര് തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പോലീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കൊച്ചിയില് നടന്ന വാര്ത്താസമ്മേളനത്തിലാണ് മന്ത്രി പ്രതികരിച്ചത്.

അന്സിബയുടെ പരാതിയില് കഴമ്പില്ലെന്ന് ആദ്യം പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കോടതി നിര്ദേശപ്രകാരം എഫ്ഐആര് രജിസ്റ്റര് ചെയ്തു. അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വാര്ത്താസമ്മേളനത്തിനിടെ അന്സിബയുടെ പരാതിയില് കമ്മിഷണറെ വിളിച്ചപ്പോള് എഫ്ഐആര് ഇട്ട് അന്വേഷണം ആരംഭിച്ചെന്ന് മന്ത്രി പറഞ്ഞിരുന്നു.എന്നാല് എറണാകുളം സിറ്റി പോലീസ് കമ്മിഷണര് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എഫ്ഐആര് ഇടാത്തതിനെ തുടര്ന്ന് താന് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അന്സിബ ഫെയ്സ്ബുക്കില് പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അന്സിബയുടെ പ്രതികരണം.
Previous Post Next Post