പ്രധാനമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ വധഭീഷണി: പോസ്റ്റിട്ട പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്; കമന്റടിച്ചവരും കുടുങ്ങും

മലപ്പുറം :ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. സൈബർ പട്രോളിംഗിനിടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യാൻ പൊലീസ് നടപടിയെടുത്തു.വിവാദ പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രകോപനപരമായും കമന്റുകള്‍ രേഖപ്പെടുത്തിയവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ കമന്റുകളിട്ട ആളുകളുടെ വിവരങ്ങള്‍ പൊലീസ് നിലവില്‍ നിരീക്ഷിച്ചുവരികയാണ്.
Previous Post Next Post