ജാനകിയമ്മ അന്തരിച്ചു; ഓർമ്മയായത് തെന്നിന്ത്യയുടെ വാനമ്പാടി



പ്രശസ്ത ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. 

വാർധക്യസഹജമായ അസുഖങ്ങളെ തുട‍‌‌‌ർന്ന് മൈസൂരിലായിരുന്നു അന്ത്യം.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതിലധികം ഭാഷകളിൽ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ എസ്. ജാനകി ആലപിച്ചിട്ടുണ്ട്.

ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്ന സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി 1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള രേപല്ലെയിലായിരുന്നു എസ്. ജാനകിയുടെ ജനനം.

 ശാസ്ത്രീയ സംഗീതത്തിൽ ഔപചാരികമായ വലിയ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പൈഡിസ്വാമി എന്ന നാദസ്വര വിദ്വാനിൽ നിന്ന് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു.


മലയാളം ഉൾപ്പടെ 18 ഭാഷകളിൽ നാല്‍പതിനായിരത്തോളം പാട്ടുകളാണ് ജാനകിയമ്മ പാടിയത്.  

സംഗീത വേദികൾക്കു വിട ചൊല്ലി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 2017ൽ മൈസൂരിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

4 തവണയാണ് ദേശീയ പുരസ്‌കാരം നേടി. 41 തവണ വിവിധ സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ നിരസിച്ചു.
Previous Post Next Post