ആഭരണ പ്രേമികള്‍ക്ക് ആശ്വാസം ; സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്.

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 13,065 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 608 രൂപയാണ് കുറഞ്ഞത്. 1,14,024 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 76 രൂപയാണ് കുറഞ്ഞത്. 14,253 രൂപയാണ് വില.

ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വർണവിലയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാൻ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വില കുതിച്ചുയർന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. തുടർന്ന് ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ 1,07,600 രൂപ നിലവാരത്തില്‍ തുടർന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.
Previous Post Next Post