ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകള്‍ നടുറോഡില്‍ തള്ളി. എംസി റോഡില്‍ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനില്‍ ആണ് സംഭവം.
ഇന്നലെ രാത്രി 10 മണിയോടെയാണ് രണ്ടായിരത്തോളം ഗർഭനിരോധന ഉറകള്‍ നടുറോഡില്‍ കണ്ടെത്തിയത്. ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്ക് തള്ളുകയായിരുന്നോ അതോ അബദ്ധത്തില്‍ വീണതാണോയെന്ന് വ്യക്തമല്ല. വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ഉടൻ തന്നെ റോഡില്‍ നിന്ന് അവ നീക്കം ചെയ്യാൻ നഗരസഭ നിർദേശം നല്‍കി.