തിരുവനന്തപുരം സ്വദേശിയും എറണാകുളത്തെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനുമായ അർജുൻ (27) ആണ് ആറ്റിൽ മുങ്ങി മരിച്ചത്.
അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി കേരളയിലെ പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് അർജുന്റെ മൃതദേഹം കണ്ടെടുത്തത്.
തുടർനടപടികൾക്കായി മൃതദേഹം നിലവിൽ പി.എം.സി ഹോസ്പിറ്റലിലേക്ക് മാറ്റി.