രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ര്‍ത്തിയില്ലെങ്കില്‍ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോര്‍മുസില്‍ തായ് കപ്പല്‍ ആക്രമിച്ച്‌ ഇറാൻ.


ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം.

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കില്‍ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനില്‍ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസില്‍ തായ് കപ്പല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇറാൻ പുറത്തു വിട്ടു.

യുഎസ് ഇറാന്റെ ഊർജ്ജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാല്‍ ചെങ്കടലിലെ എണ്ണക്കപ്പല്‍ പാതകള്‍ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദ്ദേശം നല്‍കിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പില്‍ നിന്ന് അമേരിക്കൻ പോർ വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കില്‍ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സെൻട്രല്‍ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങള്‍ നടത്തി. 

Previous Post Next Post