കൊല്ലത്ത് വിവാഹതട്ടിപ്പ് വീരനും സഹായിയും പിടിയില്‍. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39), ബന്ധുവിന്റെ വേഷത്തില്‍ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് പിടിയിലായത്.
രണ്ട് വിവാഹങ്ങള്‍ മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്.
ജോബിൻ എന്ന വ്യാജ പേരിലാണ് പുതിയ വരനായി എത്തിയത്. മുമ്പ് രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള ഇയാള്‍ക്ക് ആ ബന്ധങ്ങളില്‍ നാല് മക്കളുമുണ്ട്. മൂന്നാമത് വീണ്ടും വിവാഹം കഴിച്ചതറിഞ്ഞതോടെ ആദ്യ ഭാര്യമാരില്‍ ഒരാള്‍ കുന്നത്തൂരില്‍ അന്വേഷണം നടത്തി. തുടർന്ന് ശാസ്താംകോട്ട പോലീസില്‍ പരാതിയും നല്‍കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സഹായിയും പിടിയിലായത്.