പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിര്‍ഭര യാത്രയയപ്പ് നല്‍കി ഇറാൻ; സംസ്കാരച്ചടങ്ങുകള്‍ക്ക് സാക്ഷിയായി പതിനായിരങ്ങള്‍.


യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാൻ.

ആറ് ദിവസം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ ആയത്തുള്ള ഖമനേയിയുടെ സംസ്കാരച്ചടങ്ങുകള്‍ പൂർത്തിയായി. ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്കാരം. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കർബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ വിലാപയാത്രയായി സഞ്ചരിച്ച ശേഷമാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മാഷ്ഹദിലെത്തില്‍ സംസ്കരിച്ചത്. അമേരിക്കയുടെ ആക്രമണം ടെഹ്റാനിലേക്കും ഛബഹർ അടക്കമുള്ള മറ്റ് പ്രധാന തുറമുഖ നഗരങ്ങളിലേക്കും തുടരുമ്പോഴും ലക്ഷങ്ങളാണ് സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാൻ ഒഴുകിയെത്തിയത്.

നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങുകള്‍ നടന്നത്. മഷ്ഹദില്‍ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് അലി ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കിയത്. അതേസമയം, അലി ഖമനേയിയുടെ സംസ്കാരചടങ്ങുകള്‍ എട്ടുമണിക്കൂറോളം വൈകിയതില്‍ യുഎസിന്റെ ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു. ജൂലായ് നാലിന് ആരംഭിച്ച വിലാപയാത്ര ഇറാനിലെയും ഇറാഖിലെയും പുണ്യനഗരങ്ങള്‍ പിന്നിട്ടാണ് വ്യാഴാഴ്ച മഷ്ഹദിലെത്തിയത്. 

Previous Post Next Post