മേധാവിമാരില്ലാതെ സംസ്ഥാനത്തെ 944 സ്കൂളുകള്‍; നിയമനം നടത്താതെ പൊതു വിദ്യാഭ്യാസ വകുപ്പ്.

മേധാവിമാരില്ലാതെ സംസ്ഥാനത്തെ 944 സ്കൂളുകള്‍. പ്രധാന അധ്യാപകരോ വേണ്ടത്ര അധ്യാപകരോ ഇല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.പ്രധാന അധ്യാപകരില്ലാത്ത സാഹചര്യം സ്കൂളുകളെ പ്രതിസന്ധിലാക്കിയിട്ടും ഇതുവരെ ഒഴിവുള്ള തസ്തികകളിലേക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം നടത്തിയിട്ടില്ല. സംസ്ഥാനത്തെ 87 ഹയർസെക്കൻ്ററി സ്കൂളുകളില്‍ ആണ് പ്രിൻസിപ്പല്‍മാരില്ലാത്തത്.യുപി സ്കൂളില്‍ 151ഒഴിവുകളും, എല്‍പി സ്കൂളില്‍ 446 ഒഴിവുകളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ തന്നെയാണ് ഒഴിവുകള്‍ സ്ഥിരീകരിച്ചത്. യു ആർ പ്രദീപ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.


Previous Post Next Post