തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് ക്യാമ്പില്‍ പരസ്യമായി മദ്യപാനം; 3 പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ.


തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് ക്യാമ്പില്‍ പരസ്യമായി മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ക്യാമ്പിലെ ഉദ്യോഗസ്ഥരായ അഭിലാഷ്, നവാസ്, വിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇവരില്‍ ഒരാള്‍ യൂണിഫോമിലായിരുന്നുവെന്നാണ് വിവരം. മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചപ്പോള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് കെഎപി കമാൻഡന്റ് മൂന്നുപേരെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.


Previous Post Next Post