30 കോടിയുടെ തിരുവോണം ബംപര്‍; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും, 20മുതല്‍ വില്‍പ്പന.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു.
25 കോടിയില്‍ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും.

സംസ്ഥാനത്ത് ലോട്ടറി എടുക്കുന്നവർക്ക് ബംപർ ലോട്ടറി. കേരളത്തിന്റെ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബംപർ എത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 25 കോടിയില്‍ നിന്ന് 30 കോടി രൂപയായാണ് സർക്കാർ ഇത്തവണ ഉയർത്തിയിരിക്കുന്നത്.

രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. ഈ ചരിത്ര ബംപറിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിക്കും.
Previous Post Next Post