മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരളത്തിൻ്റെ ശ്രമങ്ങള്‍ തടയും'; നിലപാട് കടുപ്പിച്ച്‌ വിജയ് സര്‍ക്കാര്‍.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിൻ്റെ ആവശ്യത്തെ തള്ളുന്ന നിലപാടുമായി തമിഴ്നാട് സർക്കാർ.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല. പുതിയ അണക്കെട്ട് നിർമിക്കുന്നതിനായുള്ള കേരളത്തിൻ്റെ ശ്രമങ്ങള്‍ തടയുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ വ്യക്തമാക്കി. വിജയ് സർക്കാരിൻ്റെ നിയമസഭാ സമ്മേളനത്തിലാണ് മുല്ലപ്പെരിയാർ വിഷയത്തില്‍ ടിവിലെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

പുതിയ മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള കേരളത്തിന്റെ നിർദേശത്തെ എതിർക്കും. നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നീക്കങ്ങള്‍ക്കെതിരെ നടക്കുന്ന ഇടപെടലുകളെ ശക്തമായി എതിർക്കുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ കർണാടക സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി.
Previous Post Next Post