കോഴിക്കോട് മെഡി. കോളജില്‍ നടന്നത് വൻ പിഴവ്; വൃക്ക മാറി ശസ്ത്രക്രിയ, യുവാവിന്‍റെ ജീവനെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തില്‍ വൻ ചികിത്സാപ്പിഴവ് ഉണ്ടായതായി പരാതി.കോഴിക്കോട് വാണിമേല് പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് (45) ആണ് മരിച്ചത്. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കെത്തിയ യുവാവിനാണ് ജീവൻ നഷ്ടമായത്. ഇടതു വൃക്കയില്‍ ചെയ്യേണ്ട ശസ്ത്രക്രിയ വലതു വൃക്കയില്‍ ചെയ്തെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നു പുലർച്ചെയാണ് റീജിത്ത് മരിച്ചത്. കഴിഞ്ഞ വര്ഷം ഓഗസ്റ്റില് ആദ്യ സര്ജറിയും ഈ വര്ഷം ഏപ്രിലില് രണ്ടാമത്തെ സര്ജറിയും ചെയ്തു. ഇടതു വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയില്‍ ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ആദ്യം ശസ്ത്രക്രിയ ചെയ്ത വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്തു വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും കുടുംബം ആരോപിച്ചു. റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന് കുടുംബം ഇതുവരെ തയാറായിട്ടില്ല. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ഭാര്യ ഷിജില മെഡിക്കല് കോളജ് സൂപ്രണ്ടിനും സഹോദരന് റിജിലേഷ് മെഡിക്കല് കോളജ് പോലീസിനും പരാതി നല്കി. അതീവ ഗുരുതരാവസ്ഥയില് മെഡിക്കല് കോളജ് ഐസിയുവില് വെന്റിലേറ്ററില് കഴിയവേയാണ് റീജിത്ത് മരിച്ചത്.

വൃക്കയില് ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായി 2025 ഓഗസ്റ്റില് റീജിത്തിനെ മെഡിക്കല് കോളജിലെ യൂറോളജി വിഭാഗത്തില് പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇടതുഭാഗത്തെ കല്ലാണ് നീക്കേണ്ടിയിരുന്നത്. എന്നാല്, ഡോക്ടര്മാര് വലതുഭാഗത്താണു ശസ്ത്രക്രിയ നടത്തിയതെന്നും വീണ്ടും ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോള് തങ്ങളുടെ സമ്മതം കൂടാതെ ഇടതുഭാഗത്തു ശസ്ത്രക്രിയ നടത്തിയെന്നും ഷിജിലയും റിജിലേഷും ദീപിക ഒാണ്‍ലൈനിനോടു പറഞ്ഞു.

കോഴിക്കോട് മെഡിക്കല് കോളജില് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി കെ.കെ. ഹര്ഷിനയുടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം വന് കോളിളക്കം സൃഷ്ടിച്ചിതിനു പിന്നാലെയാണ് വീണ്ടുമൊരു ചികിത്സാപ്പിഴവ് ആരോപണം ഉയര്ന്നിരിക്കുന്നത്. റീജിത്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയപ്പോള് വലതുവശത്ത് വലിയ ദ്വാരമുണ്ടാക്കി പൈപ്പ് ഇട്ടിരുന്നു. അവിടെനിന്ന് പഴുപ്പ് ഒലിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തില് മെഡിക്കല് കോളജില്നിന്നു ഡിസ്ചാര്ജാക്കി. പഴുപ്പ് നിലയ്ക്കാത്തതുകൊണ്ട് വീണ്ടും അഡ്മിറ്റാക്കി. ഈ സമയത്ത് തങ്ങളുടെ സമ്മതമില്ലാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി.

ഭര്ത്താവിന് എന്താണ് പറ്റിയതെന്നു ചോദിക്കുമ്പോള്, ഇതൊക്കെ സാധാരണയാണ് എന്നാണ് ഡോക്ടര്മാര് പറഞ്ഞിരുന്നതെന്നു ഷിജില പറഞ്ഞു. രണ്ടു ഭാഗത്തും നടത്തിയ ശസ്ത്രക്രിയകള്ക്കുശേഷം ഇരു ഭാഗത്തും പഴുപ്പും നീര്ക്കെട്ടുമുണ്ടായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴൊക്കെ വീട്ടില് പോയി വിശ്രമിച്ചാല് മതിയെന്നാണ് പറഞ്ഞത്. രോഗം മൂര്ച്ഛിച്ചതോടെ കഴിഞ്ഞമാസം 18ന് മെഡിക്കല് കോളജില് അഡ്മിറ്റായിയെന്നും ശ്വാസകോശത്തിനും വൃക്കകള്ക്കും അണുബാധയുണ്ടായി ഭര്ത്താവിന്റെ ആരോഗ്യനില അത്യന്തം ഗുരുതരമാണെന്നും ഷിജില വ്യക്തമാക്കി. മേയ് 30നാണ് ഐസിയുവിലേക്കു മാറ്റിയത്.

കഴിഞ്ഞമാസം 31നാണ് ഷിജില മെഡിക്കല് കോളജ് സൂപ്രണ്ടിനു പരാതി നല്കിയത്. സഹോദരന് റിജിലേഷ് ഈ മാസം ഒന്നിന് കോഴിക്കോട് മെഡിക്കല് കോളജ് പോലീസ് എസ്‌എച്ച്‌ഒയ്ക്കും പരാതി നല്കി. അന്വേഷിക്കാമെന്നു പറഞ്ഞതല്ലാതെ പോലീസ് തുടര്നടപടി സ്വീകരിച്ചതായി അറിയില്ലെന്ന് റിജിലേഷ് പറഞ്ഞു.
Previous Post Next Post