കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിനിയാഴ്ച അവധി.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, വയനാട്,കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (ജൂണ്‍6 ) അവധി പ്രഖ്യാപിച്ചു.അതിതീവ്ര മഴയ്‌ക്കുള്ള സാധ്യത (ചുവപ്പ് ജാഗ്രത) പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണിത്.ജില്ലാ കളക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്.

കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍, വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
Previous Post Next Post