സ്വര്‍ണം പറക്കാന്‍ തുടങ്ങി; സ്വര്‍ണ വില കുതിച്ചു,

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഇതുവരെ ഏറിയും കുറഞ്ഞും മുന്നോട്ട് പോയിരുന്ന സ്വര്‍ണം ഇനി റെക്കോര്‍ഡ് മുന്നേറ്റത്തിന് ഒരുങ്ങുകയാണ്.ഇന്ന് 1800 രൂപയാണ് കൂടിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ കുതിപ്പ് പ്രകടമാകുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതാണ് കാരണം.ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് ഇന്ന്. സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഡോളര്‍ മൂല്യം താഴ്ന്നു. ഇതാണ് ഇന്ത്യന്‍ രൂപയ്ക്ക് നേട്ടമായത്. ഇനി പ്രവാസികള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം കിട്ടാനിടയില്ല. സ്വര്‍ണവില ആഗോള വിപണിയില്‍ കുതിക്കാന്‍ തുടങ്ങി. അതിന് അനുസരിച്ച്‌ കേരളത്തിലും വില ഉയര്‍ന്നു.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 225 രൂപ വര്‍ധിച്ച്‌ 13890 രൂപയായി. പവന് 111120 രൂപയുമായി. വെള്ളിയുടെ വിലയിലും ഇന്ന് മുന്നേറ്റമുണ്ട്. ഗ്രാമിന് 265 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2650 രൂപ നല്‍കണം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4326 ഡോളറായി ഉയര്‍ന്നു. 100 ഡോളറില്‍ അധികമാണ് വര്‍ധിച്ചത്.
Previous Post Next Post