വൈപ്പിനില്‍ കപ്പലിന് തീ പിടിച്ചു;അണയ്ക്കാനുള്ള ശ്രമം തുടരുന്നു; ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു

എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കില്‍ പ്രവർത്തിക്കുന്ന സീ ബ്യൂ എന്ന സ്വകാര്യ ഷിപ്യാർഡിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഷിപ്യാർഡില്‍ അറ്റകുറ്റ പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. അടുത്തുള്ള മത്സ്യതൊഴിലാളികളാണ് കപ്പലിന്റെ മുകളില്‍ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോർസ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി.

തീ പടരാനുള്ള കാരണം വ്യക്തമല്ല. കപ്പല്‍ യാർ‍ഡില്‍ കിടക്കുന്നതിനാല്‍ തന്നെ വലിയൊരു ദുരന്തം ഒഴിവായി. തീ പിടിക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടു. നിരവധി ബോട്ടുകളും ഷിപ്പുകളും അറ്റകുറ്റ പണിയ്ക്കെത്തുന്ന സ്വകാര്യ ഷിപ്യാർഡിലാണ് സംഭവം.
Previous Post Next Post