ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു.

കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്ഥികള് മരിച്ചു. നഴ്സിംഗ് വിദ്യാര്ഥികളായ അതുല് സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്.ഇരുവരും ബി.ജി.എസ്. കോളജിലെ നാലാം വര്ഷ വിദ്യാർഥികളാണ്.

കെങ്കേരിയിലെ ആർ.ആർ. ഡെന്റല് കോളജിന് സമീപം ശനിയാഴ്ച പുലര്ച്ചെ രണ്ടിനായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില് ഇടിക്കുകയായിരുന്നു. വിദ്യാർഥികള്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
Previous Post Next Post