കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെ മെഗാ ജോബ് ഫെയര്‍ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 10-ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, ശനിയാഴ്ച രാവിലെ 10-ന് കോട്ടയം ബി.സി.എം. കോളേജ് (ഓട്ടോണമസ്), ഞായറാഴ്ച രാവിലെ 10-ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്. ഇന്‍ഡസ്ട്രിയിലെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. ആപ്പിള്‍, സാംസങ്, സോണി, വിവോ, എല്‍ജി, ഒപ്പോ, ലെനോവ, എച്ച്പി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ തന്നെ മുന്‍നിര ഡീലറാണ് ഓക്സിജന്‍. മെഗാ ജോബ് ഫെയറിലൂടെ ഈ ബ്രാന്‍ഡുകളുടെ ഭാഗമാകാനുള്ള അവരസരമാണ് ഓക്സിജന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുക്കി നല്‍കുന്നത്.
സോണല്‍ ബിസിനസ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍-പര്‍ച്ചേസ്(ഹോം അപ്ലൈന്‍സസ്), ടെറിറ്ററി സെയില്‍സ് മാനേജര്‍, ബ്രാഞ്ച് ബിസിനസ് മാനേജര്‍, അസിസ്റ്റ്ന്റ് ബിസിനസ്സ് മാനേജര്‍, ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍, പ്രോഡക്ട് എക്‌സ്‌പേര്‍ട്ട്(സെയില്‍സ് എക്‌സിക്യൂട്ടീവ്), സീനിയര്‍ എക്‌സിക്യൂട്ടീവ്- കോര്‍പറേറ്റീവ് സെയില്‍സ്, മാനേജര്‍- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മീഡിയാ കോര്‍ഡിനേറ്റര്‍- മാര്‍ക്കറ്റിംഗ് ഡിവിഷന്‍, ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍- മാര്‍ക്കറ്റിംഗ് ഡിവിഷന്‍, ടെലികോളിംഗ് എക്‌സിക്യൂട്ടീവ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ജനറല്‍ മാനേജര്‍-ഫിനാന്‍സ്, എച്ച്.ആര്‍. മാനേജര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ്, ജനറല്‍ മാനേജര്‍- വെയര്‍ഹൗസ്, ഡെപ്യൂട്ടി മാനേജര്‍-ഓഡിറ്റ്, സ്‌റ്റോര്‍ ഗോഡൗണ്‍ ഇന്‍ചാര്‍ജ്, ഓഡിറ്റ് അസിസ്റ്റന്റ്, വെയര്‍ഹൗസ് അസിസ്റ്റന്റ്, സര്‍വീസ് ടെക്‌നീഷന്‍ മൊബൈല്‍/ലാപ്‌ടോപ്പ് തുടങ്ങിയ ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്. താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. ബയോഡാറ്റ 9544200650, 8714743332, 9995566747 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്കോ jobs@oxygenonline.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കുക.