പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യും; പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി.


സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പൊലീസ് സ്റ്റേഷനില്‍ വിവിധ കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉടമകള്‍ ഉപേക്ഷിച്ച്‌ കെട്ടിക്കിടക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് മാറ്റുന്നതിന് പുതിയ പദ്ധതി രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതിനായി പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്‌പേസ്' (SPACE) എന്ന പേരില്‍ പദ്ധതി നടപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ചെന്നിത്തല വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യനികുതി വിവാദം, റൂള്‍ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാന്‍ പാടില്ല. ഇത് തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. അടിയന്തര പ്രമേയത്തില്‍ ഏതൊക്കെ അനുവദിക്കണം, അനുവദിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സ്പീക്കറാണ്.

Previous Post Next Post