നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.
താരസംഘടനയായ അമ്മയുടെ ജനറല് ബോഡി യോഗത്തില് പങ്കെടുത്ത ശേഷം കല്പ്പറ്റയിലേക്ക് മടങ്ങവെയാണ് അപകടം.
അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും അപകടത്തില്‍ തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവർ ഉള്‍പ്പെടെ രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.