3 ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഒറ്റക്കുതിപ്പിന് താഴേക്കെത്തി സ്വർണ്ണവില. ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.ഒരു പവന് ഇന്ന് 1,14,200 രൂപയാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ വിപണി നിരക്കില്‍ നിന്ന് ഏകദേശം 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ 1,14,480 രൂപയായിരുന്ന സ്വർണവിലയാണ് 1,14,200 രൂപ എന്ന നിലയിലേക്ക് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 14310 രൂപ ആയിരുന്ന സ്വർണ്ണവിലയില്‍ നിന്ന് 35 രൂപ കുറഞ്ഞ് 14,275 രൂപ രേഖപ്പെടുത്തി.
വരും ദിവസങ്ങളില്‍ സ്വർണ്ണവിലയില്‍ ഇനിയും എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.കേരളത്തില്‍ വിവാഹ സീസണ്‍ സജീവമായ ഘട്ടത്തില്‍ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങള്‍ സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേസമയം, തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസവുമാകുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ വിപണിയിലെ വിലവർധനവിന് തടയിടുന്നതില്‍ പ്രധാന പങ്കുവഹിച്ചു.