സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ രംഗത്ത്.സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യയാത്ര നല്‍കിയതോടെ തങ്ങളുടെ കളക്ഷനില്‍ വൻ ഇടിവ് സംഭവിച്ചു. അതിനാല്‍ സ്വകാര്യ ബസ് സർവീസുകള്‍ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന് ഉടമകള്‍ പറഞ്ഞു.സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷൻ മുഴുവൻ സർക്കാരിന് കൈമാറാൻ തയാറാണ്. പകരമായി ഓടുന്ന ഓരോ കിലോമീറ്ററിനും 55 രൂപ വീതം സർക്കാർ നല്‍കണം. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം.റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി തുടങ്ങിയവ ഉടമ വഹിക്കും. സ്ത്രീകള്‍ക്ക് സൗജന്യമായി സർവീസ് നല്‍കാം, നഷ്ടപരിഹാരം സർക്കാർ നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
കട്ടപ്പുറത്താകാൻ വയ്യ ; സര്‍ക്കാരിന് മുന്നില്‍ ഉപാധികളുമായി സ്വകാര്യ ബസുടമകള്‍.
Malayala Shabdam News
0