രണ്ടാംഘട്ട പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.നടൻ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി. സുപ്രിംകോടതി മുൻ ജഡ്ജി കെ.ടി തോമസ് പത്മവിഭൂഷണും ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സന്നിഹിതരായ രണ്ടാംഘട്ട പുരസ്‌കാര ചടങ്ങില്‍ 65 പേരെയാണ് രാജ്യം പത്മ പുരസ്കാരം നല്‍കി ആദരിച്ചത്.
ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകനും നടനുമായ ദുല്‍ഖർ സല്‍മാൻ എന്നിവരൊപ്പമാണ് മമ്മൂട്ടി ചടങ്ങിനായി എത്തിയത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി കഴിഞ്ഞ ദിവസതന്നെ മമ്മൂട്ടി കുടുംബസമേതം ഡല്‍ഹിയില്‍ എത്തിയിരുന്നു.