ചേർപ്പുങ്കൽ പാലത്തിൽ നിന്ന് മീനച്ചിൽ ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി .


പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും ഇന്ന് രാവിലെ മീനച്ചിൽ ആറ്റിലേക്ക് ചാടിയ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയന്റെ (23) മൃതദേഹം കണ്ടെത്തി . ഫയർഫോഴ്‌സും ഈരാറ്റുപേട്ട ടീം എമർജൻസി രക്ഷാപ്രവർത്തകരും പ്രാദേശിക നീന്തൽ വിദഗ്ധരും ചേർന്ന് മണിക്കൂറുകളോളം നടത്തുന്ന വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് എമ്മി ഉദയൻ ചേർപ്പുങ്കൽ പാലത്തിന് മുകളിൽ നിന്നും മീനച്ചിൽ ആറ്റിലേക്ക് ചാടുന്നത്. സ്വരം കേട്ടത്തിയ സമീപവാസികളാണ് പെൺകുട്ടി വെള്ളത്തിൽ വീണത് കണ്ടത്. ബാഗും ഫോണും പാലത്തിൽ തന്നെ വച്ചിട്ടുണ്ടായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് എമ്മി.

ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു .ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ഒഴുക്കിന്റെ ദിശ കേന്ദ്രീകരിച്ച് നടത്തുന്ന ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കുന്നത് .തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.
Previous Post Next Post