സ്വർണം വാങ്ങാനാഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു.ഒരു ഗ്രാം സ്വർണത്തിന് 275 രൂപ താഴ്‌ന്ന് 14000 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 2200 രൂപ കുറഞ്ഞ് 1,12000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയില്‍ ഇടിവുണ്ടായത്.
ജൂണ്‍ ഒന്നുമുതല്‍ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ജൂണ്‍ നാലാം തീയതിയാണ് ചെറിയൊരു കുറവുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 14, 310 രൂപയായിരുന്നു. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലുമെത്തിയിരുന്നു. പിന്നീട് വിലയില്‍ വീണ്ടും മാറ്റമുണ്ടാകുകയായിരുന്നു. സ്വർണ വിലയില്‍ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്. കഴിഞ്ഞ മാസം സ്വർണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില.