നടി സഞ്ജിത ഉഗാലെയെ മുംബൈയിലെ നളസൊപാരയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 30 കാരിയായ നടി ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി.
അച്ചോള്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നളസൊപാരയിലെ വീട്ടില്‍ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവർ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30 നും 7.30 നും ഇടെയാണ് സംഭവം നടന്നതെന്ന് സൂചനയുണ്ട്.
തുടർന്ന് കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികള്‍ ആരംഭിച്ചു.