പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനം കടുത്ത ആശങ്കയില്‍; ഷിഗെല്ലയില്‍ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പകർച്ചവ്യാധി വ്യാപനത്തില്‍ സംസ്ഥാനം കടുത്ത ആശങ്കയില്‍. ശുചീകരണ പ്രവർത്തനങ്ങള്‍ ഇനിയും പാളിയാല്‍ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

ഷിഗെല്ലയില്‍ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

നിപ ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗിയുമായി സമ്പർക്കത്തില്‍ വന്ന നാല് പേർ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. സമ്പർക്ക പട്ടികയില്‍ ആകെയുള്ള 104 പേരില്‍ 4 പേർ ഹൈയെസ്റ്റ് റിസ്കില്‍പ്പെട്ടവരും 14 പേർ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവരുമാണ്. സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെയും രോഗിയുടെ ബന്ധുവിന്റെയും പരിശോധന ഫലം ഇന്നലെ നെഗറ്റീവായിരുന്നു.
Previous Post Next Post