വിവാദമായ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ മാറ്റം വരുത്തുമോ എന്നത് ഇന്ന് വ്യക്തമാകും.മൂന്ന് ദിവസം നീണ്ട് നിന്ന പുതുക്കിയ ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി പറയും. മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളിലും മുന്നണിയിലും വലിയ അതൃപ്തി നിലനില്‍ക്കുകയാണ്.
മുതിർന്ന നേതാക്കള്‍ അടക്കം മദ്യത്തിന്റെ നികുതി ഇളവിനെതിരെ അതൃപ്‌തി പരസ്യപ്പെടുത്തി രംഗത്തെത്തിയിരുന്നു. തീരുമാനത്തില്‍ മാറ്റം വരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കും. കൂടാതെ യുഡിഎഫിനുള്ളിലും മന്ത്രിസഭയ്ക്കുള്ളിലും വലിയ പ്രതിസന്ധി ഉടലെടുക്കും.ഈ സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്. ഇതിനൊപ്പം തന്നെ യുഡിഎഫ് സർക്കാരിന്റെ സർവ്വ മേഖലയിലെയും സ്വകാര്യവല്‍ക്കരണ നീക്കവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിലും മുഖ്യമന്ത്രിയുടെ നിലപാട് ഇന്ന് നിർണായകമാണ്.