താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗില്‍ നാടൻ ചാരായം; ഒളിപ്പിച്ചത് വാട്ടര്‍ ബോട്ടിലില്‍.

താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗിലെ വാട്ടർ ബോട്ടിലില്‍ നിന്ന് നാടൻ ചാരായം കണ്ടെത്തി. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്.സ്കൂള്‍ കുട്ടികളില്‍ ചിലർ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ബാഗ് പരിശോധിച്ചത്. വാട്ടർ ബോട്ടിലില്‍ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അദ്ധ്യാപകൻ ചോദ്യം ചെയ്തു. സഹപാഠിയാണ് എത്തിച്ചുനല്‍കിയതെന്നാണ് വിദ്യാർത്ഥി നല്‍കിയ മറുപടി. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച്‌ നല്‍കിയിട്ടുണ്ടെന്നും അദ്ധ്യാപകർക്ക് വിവരം ലഭിച്ചു. അദ്ധ്യാപകർ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
Previous Post Next Post