സ്വര്‍ണം താഴ്ന്നു; സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം, ഇന്നത്തെ പവന്‍-ഗ്രാം വില.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വില ഉയര്‍ന്നു വരികയായിരുന്നു.ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക നിലനില്‍ക്കെയാണ് ഇന്ന് പവന്‍-ഗ്രാം വില ഇടിഞ്ഞത്. അമേരിക്കന്‍ പലിശ നിരക്ക് തീരുമാനങ്ങളും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യവുമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം.ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക ഉയരുകയാണ്. 101.38 എന്ന നിരക്കിലാണ് സൂചിക. അതേസമയം, രൂപയുടെ മൂല്യം 94.32 ആയി. ഇതെല്ലാം കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ വ്യാപാരികള്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 85 രൂപയും.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13110 രൂപയും പവന് 104880 രൂപയുമണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10775 രൂപയും പവന് 86200 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 8395 രൂപയും പവന് 67160 രൂപയും നല്‍കണം. അതേസമയം, 9 കാരറ്റ് ഗ്രാമിന് 5415 രൂപയും പവന് 43320 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 240 രൂപയാണ് പത്ത് ഗ്രാമിന് 2400 രൂപ നല്‍കണം.
Previous Post Next Post