കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരന്റെ പരിശോധനാഫലം പോസിറ്റീവെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് പോസിറ്റീവായത്.
രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 43കാരന്‍റെ സ്രവ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ താമസിക്കുന്നയാള്‍ക്കാണ് രോഗബാധ. രാമനാട്ടുകര നഗരസഭാ ചെയർമാൻ തന്നെയും ഇതിനോടകം ആരോഗ്യവിഭാഗത്തിന്‍റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രദേശത്തെ കണ്ടൈൻമെന്‍റ് സോണുകളാക്കി ഉടൻ തിരിച്ചേക്കും.