കനത്ത മഴയുടെ പശ്ചാത്തലത്തില് സംസ്ഥാനത്ത് 3 ജില്ലകളില് വിദ്യാലയങ്ങള്ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസര്കോട് ജില്ലകളിലാണ് അവധി.പ്രൊഫണല് കോളജുകള് ഉള്പ്പെടെയുള്ള കലാലയങ്ങള്ക്ക് അവധിയായിരിക്കും. മൂന്ന് ജില്ലകളില് ചൊവ്വാഴ്ച റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.അപകട സാഹചര്യം ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടം നാളെ സ്കൂള് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് നാളെ റെഡ് അലേര്ട്ടുള്ളത്. ശക്തമായ മഴയും കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കാം. മലയോര മേഖലയിലെ രാത്രി യാത്രകള് നിയന്ത്രിക്കാനും നിര്ദേശമുണ്ട്. തീരദേശ വാസികളും ജാഗ്രത പുലര്ത്തണം.
നാളെ സ്കൂള് അവധി; കനത്ത മഴ കാരണം അവധി പ്രഖ്യാപിച്ച് 3 ജില്ലകള്, പരീക്ഷകള്ക്ക് മാറ്റമില്ല.
Malayala Shabdam News
0