സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് ; ഇന്ന് പവന് കുറഞ്ഞത് 1,320 രൂപ.

ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണവില ഇന്നും (30-06-26) താഴോട്ട്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12845 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,02,760 രൂപയുമായി.വെള്ളി വിലയും കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5000 രൂപയുമാണ് കുറഞ്ഞത്. 235 രൂപയാണ് ഗ്രാം വില. ഇന്നലെ രാവിലെയും വൈകീട്ടുമായി സ്വർണം പവന് 1480 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ താഴ്ന്ന് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു. വൈകീട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞു. 1,04,080 രൂപ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് 39.61 ഡോളറാണ് കുറഞ്ഞത്. 0.98 ശതമാനം ഇടിഞ്ഞ് 3,984.08 ഡോളറാണ് ഇന്നത്തെ വില. ഈ വർഷം ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്.
Previous Post Next Post