സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. വിതരണം പൂർത്തിയായത് പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ മാത്രമാണ്.
പേപ്പറുകളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിയായത്. ആവശ്യത്തിന് പേപ്പർ കിട്ടാത്തതിനാല്‍ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടില്ല. സ്കൂളുകള്‍ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വിദ്യാർത്ഥികള്‍ ആശങ്കയിലാണ്.