തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകൻ കുത്തിപരിക്കേല്‍പ്പിച്ചു.

തിരുവനന്തപുരം :പൊലീസ് ക്വാർട്ടേഴ്സില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ച്‌ സഹപ്രവർത്തകൻ. തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്.ആക്രമണത്തില്‍ എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷിനെ അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അൻസാറിനാണ് കുത്തേറ്റത്. ചെവിക്കാണ് പരിക്കേറ്റത്.

അയല്‍വാസിയായ പൊലീസുകാരന്‍റെ വീട്ടിലെ കുടുംബവഴക്ക് പരിഹരിക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അനീഷ് വഴക്കുണ്ടാക്കുന്നുവെന്ന് 112-ല്‍ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്.

കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വിഷയത്തില്‍ ഇടപെടുന്നതിനിടെ പ്രകോപിതനായ അനീഷ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.
Previous Post Next Post