പാചക വാതക സബ്സിഡി ഇനി എല്ലാവര്‍ക്കുമില്ല; ഒഴിവാക്കുന്നത് ആരെയെന്നറിയാം

ന്യൂഡൽഹി :പാചകവാതക സബ്സിഡി ഇനി എല്ലാവർക്കും ലഭിക്കില്ല. വാർഷിക വരുമാനം 10 ലക്ഷം രൂപയില്‍ അധികമുള്ളവരെ സബ്സിഡിയില്‍ നിന്ന് ഉടൻ ഒഴിവാക്കിയേക്കും.
എണ്ണക്കമ്പനികള്‍ ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ ഉപയോക്താക്കളുമായി പങ്കു വച്ചു തുടങ്ങി. ഉപയോക്താവിനോ കുടുംബത്തിനോ വാർഷിക നികുതി വരുമാനം 10 ലക്ഷം രൂപയില്‍ അധികമാണെങ്കില്‍ സബ്സിഡി ലഭിക്കില്ല. ആദായനികുതി വകുപ്പിന്‍റെ രേഖകള്‍ പരിശോധിച്ചാണ് വരുമാനം കണക്കാക്കുന്നത്.

നിലവില്‍ ആദായ നികുതി പരിധിക്ക് പുറത്തുള്ളവർക്കും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവർക്കും സിലിണ്ടറിന് 24.50 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. സബ്സിഡി ലഭ്യമാകില്ലെന്ന് എസ്‌എംഎസ് വഴിയാണ് എണ്ണക്കമ്പനികള്‍ അറിയിക്കുന്നത്.

നിങ്ങളുടെ വരുമാനപരിധി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയാല്‍ അറിയിപ്പ് ലഭിച്ച്‌ 7 ദിവസത്തിനധം ടോള്‍ ഫ്രീ നമ്പറായ 18002333555 വഴിയോ കമ്പനികളുടെ പോർട്ടർ വഴിയോ പരാതി രജിസ്റ്റർ ചെയ്യാം.
Previous Post Next Post