ഇടുക്കി പെരിയ കനാലില്‍ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.പെരിയകനാലില്‍വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. നിരവധി പേർക്ക് സാരമായ പരിക്കേറ്റു.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്നാട് സ്വദേശിനി സ്റ്റെല്ല മേരിയാണ് മരിച്ചത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 28 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത് . ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.