ജനങ്ങളുടെ പ്രതീക്ഷ യുഡിഎഫ് നിറവേറ്റും, ഇത് മതേതര നിലപാട് സ്വീകരിച്ചതിന്‍റെ വിജയം: വി.ഡി സതീശൻ.


നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ ഉജ്ജ്വലമായ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി വി.ഡി സതീശൻ.

തെരഞ്ഞെടുപ്പിന് മുൻപ് രാഹുല്‍ ഗാന്ധിക്ക് കൊടുത്ത വാക്ക് പാലിച്ചെന്നും മതേതര നിലപാട് സ്വീകരിച്ചതിനുള്ള കേരളജനതയുടെ അംഗീകാരമാണ് ഈ വിജയമെന്നും സതീശൻ പറഞ്ഞു. വർഷങ്ങളായി ഇടതുപക്ഷത്തിന് വോട്ട് ചെയ്ത പലരും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മല്ലികാർജുൻ ഖാർഖെക്കും പ്രത്യേക നന്ദി. പ്രതിപക്ഷ നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അവർക്ക് നല്‍കിയ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചു. അതില്‍ ചാരിതാർത്ഥ്യമുണ്ട്. കേരള ജനതയോട് മലയാളികള്‍ നടത്തിയ പ്രഖ്യാപനമാണ് ഈ വിജയം. മതേതര നിലപാട് സ്വീകരിച്ചതിനുള്ള അംഗീകരമാണ് ഈ വിജയം. സ്ത്രീകള്‍, ചെറുപ്പക്കാർ എന്നിങ്ങനെ എല്ലാവരും ഒരുപോലെ വലിയ രീതിയില്‍ സഹായിച്ചു. ഇത് കേരള ജനത നല്‍കിയ വിജയം'. സതീശൻ പറഞ്ഞു.

Previous Post Next Post