വോട്ടെണ്ണൽ ദിനത്തിൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം.
04.05.2026-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ തുടർന്ന് രാവിലെ 06.00 മണി മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു.വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനും നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഈ ക്രമീകരണങ്ങൾ.
1, കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് കെ.കെ. റോഡ് വഴി കോട്ടയം ടൗണിലേക്ക് എത്തുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ലോഗോസ് ജംഗ്ഷനിലെത്തി ശാസ്ത്രി റോഡ് വഴി പോകണം.
2, പ്രൈവറ്റ് ബസുകൾ ടി.എം.എസ്. ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.
3, കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ലോഗോസ് ജംഗ്ഷനിലെത്തി, പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കൂടി പോലീസ് ക്ലബ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഭാഗം വഴി പോകേണ്ടതാണ്.
4, ജില്ലാ ആശുപത്രി, മാമ്മൻ മാപ്പിള ഹാൾ ഭാഗങ്ങളിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (ആംബുലൻസുകൾക്ക് ഒഴികെ) സെൻട്രൽ ജംഗ്ഷൻ, ആർ.ആർ. ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ടിലെത്തി ശാസ്ത്രി റോഡിലൂടെ യാത്ര തുടരേണ്ടതാണ്.
5, മണിപ്പുഴ ഭാഗത്ത് നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിപ്പുഴ ബൈപാസ് ജംഗ്ഷനിൽ നിന്ന് കടുവാക്കുളം, കൊല്ലാട് വഴിയോ, അല്ലെങ്കിൽ മണിപ്പുഴ ബൈപാസ് വഴി ഈരേക്കടവ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞോ പോകേണ്ടതാണ്.
കൂടാതെ, രാവിലെ 6.00 മണി മുതൽ വോട്ടെണ്ണൽ നടപടികൾ അവസാനിക്കുന്നതുവരെ കളക്ട്രേറ്റ് ജംഗ്ഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
കൗണ്ടിംഗ് സെന്ററുകളില്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കളക്ട്രേറ്റ് ഭാഗത്ത് ആളെയിറക്കിയ ശേഷം നാഗമ്പടം സ്റ്റേഡിയം, പോപ്പ് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.