വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന വിജയ് 11 മണിയോടെ മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചിട്ടുണ്ട്. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.