സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂര്, മലപ്പുറം ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശനിയാഴ്ച്ച വരെ വിവിധ ജില്ലകളിലായി മഴ തുടരുമെന്നാണ് പ്രതീക്ഷ. നാളെ തെക്കന് ജില്ലകളില് മഴ കനക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.