ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. ഞായറാഴ്ച ബെംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ മനുഷ്യച്ചങ്ങല തീർക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.അതേസമയം മനുഷ്യച്ചങ്ങലയ്ക്ക് അനുമതി തേടിയിട്ടില്ലെന്നാണ് കർണാടക പൊലീസ് പറയുന്നത്.
സിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരണം ഏറ്റെടുക്കരുതെന്നും ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബെംഗളൂരു നഗരത്തില്‍ പ്രതിഷേധ പ്രകടനം പാടില്ലെന്നും പൊലീസ് പറഞ്ഞു.
നേരത്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിനും സിജെപി നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഓണ്‍ലൈൻ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതിന് തൊട്ട് പിന്നാലെയാണ് മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തെത്തിയത്.